ലോകർക്ക് മാർഗ്ഗദർശനമായി അല്ലാഹു പ്രവാചകൻ ﷺ യ്ക്ക് അവതരിപ്പിച്ച വിശുദ്ധ ഖുർആനിന്റെ അവതരണലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സാധ്യമായ എല്ലാ പരിശ്രമങ്ങളും (പഠന – അദ്ധ്യാപന- ആശയപ്രചരണ മേഖലകൾ) നടത്തുന്നതിനായി മദീന വിദ്യാർത്ഥികൾ നടത്തി വരുന്ന ഓൺലൈൻ സംരംഭമാണ് അത്തഹ്‌സീൻ ഖുർആൻ അക്കാഡമി
ഖുർആനികമായ സർവ്വ മേഖലകളുടെയും തികവും മികവും നിറഞ്ഞ ഉന്നമനം
ഖുർആൻ പഠനം, വ്യവസ്ഥാപിതമായി നടപ്പാക്കുക. (തജ്‌വീദ്, ഹിഫ്ള്)
ഖുർആൻ അദ്ധ്യാപന രംഗത്ത് യോഗ്യരായ ആളുകളെ ഉണ്ടാക്കിയെടുക്കുക.
പ്രായഭേദമന്യെ എല്ലാ വിഭാഗം ആളുകൾക്കും അനുയോജ്യമായ രീതിയിൽ ഖുർആനിക മൂല്യങ്ങൾ പകർന്നു നൽകുക.
ഖുർആനുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളെയും സംരംഭങ്ങളെയും പിന്തുണക്കുകയും സഹായസഹകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യുക
പ്രായഭേദമന്യേ ഏതൊരാൾക്കും ചേരാവുന്ന, അറബി അക്ഷരങ്ങൾ അവയുടെ ശരിയായ മഖ്റജുകളിൽ നിന്ന് ഉച്ചരിക്കാനും അക്ഷരങ്ങൾ പരസ്പരം കൂട്ടിച്ചേർത്ത് തെറ്റുകളില്ലാതെ ഖുർആനിന്റെ ഏതു ഭാഗത്ത് നിന്നും തജ്‌വീദ് അനുസരിച്ച് പാരായണം ചെയ്യാനും സഹായിക്കുന്ന കോഴ്സ്.
അത്തഹ്സീൻ ഖുർആൻ തജ്‌വീദ് കോഴ്സ് / തത്തുല്യമായ അടിസ്ഥാന പാരായണ നിയമങ്ങൾ പഠിച്ച വ്യക്തികൾക്ക് ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി അടിസ്ഥാന തജ്‌വീദ് നിയമങ്ങളെ ആധാരമാക്കിയുള്ള പാരായണ പരിശീലനവും തജ്‌വീദ് നിയമങ്ങളുടെ തുടർപഠനവും നൽകുന്ന കോഴ്സ്.
അത്തഹ്സീൻ & അത്തിലാവ കോഴ്സുകൾ / തത്തുല്യമായ തജ്‌വീദ് കോഴ്സുകൾ പൂർത്തീകരിച്ചവർക്ക് ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി ഖുർആൻ പൂർണമായും പരസഹായമില്ലാതെ തജ് വീദനുസരിച്ച് നോക്കി ഓതാൻ പരിശീലിപ്പിക്കുന്ന കോഴ്സ്. ഒപ്പം തജ്‌വീദ് നിയമങ്ങളുടെ തുടർപഠനവും.
അത്തഹ്സീൻ, അത്തിലാവ തത്തുല്യമായ കോഴ്സുകൾ പൂർത്തീകരിച്ചവർക്ക് (അടിസ്ഥാന തജ് വീദ് നിയമങ്ങൾ അനുസരിച്ച് ഖുർആൻ നോക്കി ഓതാൻ കഴിയുന്നവർ) ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി പരിശുദ്ധ ഖുർആൻ തെറ്റുകളില്ലാതെ തജ്വീദനുസരിച്ച് മനപാഠമാക്കാനും മറക്കാതെ പൂർണമായും ഓർമ്മയിൽ സൂക്ഷിക്കാനും സഹായിക്കുന്ന ഹിഫ്ദ് കോഴ്സ്.
5-8 വയസ്സ് പ്രായമുള്ള കുട്ടികളിൽ ഖുർആൻ പാരായണ അടിസ്ഥാനങ്ങളും ഇസ്ലാമിക മൂല്യങ്ങളും ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന കോഴ്സ്.
അത്തഹ്സീൻ വിദ്യാർത്ഥികൾക്കും അവർ ശിപാർശ ചെയ്യുന്നവർക്കും പുണ്യ റമളാനിൽ പരിശുദ്ധ ഖുർആൻ ഖത്മ് ചെയ്യാൻ സഹായിക്കുന്ന കോഴ്സ്.
അത്തഹ്സീൻ ഖുർആൻ തജ്‌വീദ് കോഴ്സ്/ ഖാഇദ നൂറാനിയ്യ, 3 ജുസ്അ് മന:പാഠം എന്നിവ പൂർത്തീകരിച്ചവർക്ക് ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി ഖാഇദ നൂറാനിയ്യ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരായി വാർത്തെടുക്കുന്ന കോഴ്സ്.
അടിസ്ഥാന തജ്വീദ് നിയമങ്ങൾ 3 ജുസ്അ് മന:പാഠം എന്നിവ പൂർത്തീകരിച്ചവർക്ക് ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി ഖുർആൻ പാരായണ ശാസ്ത്രത്തിൽ അധ്യാപകരായി വാർത്തെടുക്കുന്ന കോഴ്സ്.
അടിസ്ഥാന തജ്വീദ് നിയമങ്ങൾ, 5 ജുസ്അ് മന:പാഠം എന്നിവ പൂർത്തീകരിച്ചവർക്ക് ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി ഖുർആൻ പാരായണ ശാസ്ത്രത്തിൽ അഗ്രഗണ്യരായ അധ്യാപകരായി വാർത്തെടുക്കുന്ന കോഴ്സ്.
ഖുർആൻ പാരായണ ശാസ്ത്ര മേഖലയിലെ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങൾ മസ്ജിദുന്നബവിയിലെ ഖുർആൻ അധ്യാപകരിൽ നിന്ന് ഇജാസയോടു കൂടി പഠിക്കാനുള്ള അവസരം. ചുരുങ്ങിയത് 5 ജുസ് മന:പാഠമുള്ളവർക്കും അറബി ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പ്രാവീണ്യമുള്ളവർക്കാണ് ഈ കോഴ്സിലേക്ക് പ്രവേശനം ലഭിക്കുക.
Morbi blandit facilisis lorem, ut maximus tellus vestibulum faucibus. Donec id mattis diam. Pellentesque habitant morbi tristique senectus et netus et malesuada fames ac turpis egestas.
Lorem ipsum dolor sit amet, consectetur adipiscing elit. Vestibulum rutrum quam neque, suscipit malesuada ante semper quis. Sed a rutrum tortor, eu condimentum mi. Nulla ultricies.
Etiam finibus nisl interdum odio bibendum, sed faucibus ex auctor. Nunc pharetra ornare est et cursus. Maecenas nec eros a ipsum lacinia dapibus sollicitudin sit amet ex. In in erat nisi.
Vestibulum a odio at ex sagittis ullamcorper ac ac augue. Nullam eget leo a nulla hendrerit sollicitudin rhoncus quis risus. Suspendisse potenti. Nullam gravida dui sit amet elit venenatis.
Subscribe now for exclusive access to Quranic insights and Thajweed mastery